
തളിർ പദ്ധതിയുമായി എൻഎസ്എസ് യൂണിറ്റ്
- പദ്ധതി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിഎച്ച്എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ എൻഎസ്എസ് യൂണിറ്റ് തളിർ പദ്ധതി നടപ്പാക്കുന്നു.ഇത്തവണ ദത്തു ഗ്രാമമായി പരിഗണിച്ച വാർഡ് 12 ലെ തെരഞ്ഞെടുത്ത 25 വീടുകളിലായി “വിഷരഹിത ഭക്ഷണം വീട്ടങ്കണങ്ങളിൽ നിന്നും” എന്ന ബൃഹത് സന്ദേശവുമായി ഒരുക്കുന്ന “തളിർ” -ഗൃഹാങ്കണ പച്ചക്കറി/ഫലവൃക്ഷ/ചെറുധാന്യ കൃഷി പ്രോത്സാഹന പദ്ധതി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

എൻഎസ്എസ് യൂണിറ്റ് അംഗങ്ങളും പ്രദേശവാസികളും സംബന്ധിച്ച പരിപാടിയിൽ വാർഡ് കൗൺസിലർ പ്രജിഷ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിദ്യ ബോധവത്ക്കരണ ക്ലാസും സിന്ധുടീച്ചർ സ്വാഗതവും രഘു മാസ്റ്റർ ആശംസയും സുമേഷ് താമഠം നന്ദിയും അറിയിച്ചു.
