തിരുവങ്ങൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

തിരുവങ്ങൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

  • ദേശീയ പാതയിൽ ഡിവൈഡെർ ഇല്ലാത്തതാണ് അപകട കാരണമെന്ന് ബസ് ജീവനക്കാർ

തിരുവങ്ങൂർ:കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശവും കാലി തീറ്റ ഫാക്റ്ററിയുടെ വടക്ക് വശവുമാണ് ഈ അപകടം നടന്നത്.ഇന്ന് പുലർച്ചെ നാല് മണിയോട് കൂടി തലശ്ശേരി കോഴിക്കോട് കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്.

തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന
കെഎസ്ആർടിസിയിൽ ഏകദേശം പത്ത് യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ ഡിവൈഡെർ ഇല്ലാത്തതാണ് അപകട കാരണമെന്ന് ബസ്സ് ജീവനക്കാർ പറയുന്നു.അവിടെ ഇറങ്ങുന്ന സ്ഥലത്ത് മൂന്ന് ഡിവൈഡെർ മാത്രമാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )