
തിരുവങ്ങൂരിൽ ലോറി ചരിഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷം
- നിലവിൽ ലോറി മാറ്റാനുള്ള ശ്രമങ്ങൾ നാട്ടുകാരും പോലീസും നടത്തിവരികയാണ്
തിരുവങ്ങൂർ:തിരുവങ്ങൂർ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി ചരിഞ്ഞ് ഗതാഗത തടസ്സം.കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സർവ്വീസ് റോഡിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം.
ദേശീയപാതയിൽ പണി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് ലോറിയുടെ പിറകിലത്തെ ടയർ താഴ്ന്നിരിക്കുകയാണ്.നിലവിൽ കോഴിക്കോട് ഭാഗത്തേയ്ക്ക് വലിയ ബ്ലോക്കാണ് . ലോറി ഉയർത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ലോറി പുറത്തെടുക്കാൻ സമയമെടുക്കുമെന്നാണ് കിട്ടിയ വിവരം.ലോറി ഉയർത്താനായി ക്രെയിൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
പഴയ റോഡിലൂടെയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത് . രണ്ട് ഭാഗത്തുമുള്ള വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനുള്ള വീതി ഇപ്പോൾ ഈ റോഡിനില്ല. ആയതിനാൽ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങളും ഒരു സൈഡിൽ ബ്ലോക്ക് ചെയ്തതാണ് കടത്തിവിടുന്നത്.