തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥീ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ബഹു:കൊയിലാണ്ടി എം എൽ എ അഡ്വ.കെ പ്രവീൺകുമാർ നിർവ്വഹിച്ചു

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥീ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ബഹു:കൊയിലാണ്ടി എം എൽ എ അഡ്വ.കെ പ്രവീൺകുമാർ നിർവ്വഹിച്ചു

  • ചടങ്ങിൽ വിഷിഷ്ട വ്യക്തിയായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ,രാമൻകീഴന, യു കെ രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

തിരുവങ്ങൂർ :തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥീ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ബഹു:കൊയിലാണ്ടി എം എൽ എ അഡ്വ.കെ പ്രവീൺകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ വിഷിഷ്ട വ്യക്തിയായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ,രാമൻകീഴന, യു കെ രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ഷേത്രം വൈസ് പ്രസിഡണ്ട് പി.കെ പ്രദീപൻ അദ്ധ്യക്ഷതയും, ദയാനന്ദൻ തിരുവങ്ങൂർ സ്വാഗതവും, ബിനീഷ് ബിജലി നന്ദിയും രേഖപ്പെടുത്തി.

ക്ഷേത്രത്തിലെ സാംസ്കാരിക വിഭാഗമായ സുദർശനം കലാസാംസ്കാരിക സമിതിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭക്തിഗാനമേള, നൃത്താർച്ചനകൾ, സെമിനാർ, കുട്ടികളുടെ ഏകദിനശിബിരം, വയോജന സംഗമം, അഖണ്ഡരാമായണ പാരായണം, രാമായണത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങളുടെ ആലാപനം, രാമനാമഭജനാവലി തുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )