
കോണ്‍ഗ്രസ്സില്‍ തിരികെയെത്താന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയത് ആകാശത്ത് വെച്ച്: അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം എല്‍ എ
- കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ‘ നീതിമാന്റെ ഓര്‍മ്മദിനം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.
കൊയിലാണ്ടി : പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് പുറത്ത് പോകേണ്ടി വന്ന ഞങ്ങള്‍ക്ക് തിരികെ കോണ്‍ഗ്രസ്സിലെത്താനുള്ള സാധ്യത ഒരുക്കി തന്നത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്ന് കൊയിലാണ്ടി എം എല്‍ എ അഡ്വ. കെ. പ്രവീണ്‍കുമാര്‍. കോണ്‍ഗ്രസ്സില്‍ തിരികെയെത്തണം എന്ന ആഗ്രഹം ഉമ്മന്‍ചാണ്ടിയോട് പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ വിളിക്കാം, നമുക്ക് സംസാരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്ത ദിവസം അദ്ദേഹം തന്നെ വിളിക്കുകയും, അദ്ദേഹം മംഗലാപുരത്ത് നിന്നും ഫ്‌ളൈറ്റിന് വരുന്നുണ്ടെന്നും കോഴിക്കോട് വെച്ച് തന്നോട് ഫ്‌ളൈറ്റില്‍ കയറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫ്‌ളൈറ്റില്‍ കയറുകയും എറണാകുളം വരെ നടന്ന യാത്രയില്‍ കാര്യങ്ങള്‍ വിശദമായി അവതരിപ്പിക്കുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് കോണ്‍ഗ്രസ്സ് വിട്ടുപോയ പ്രമുഖ നേതാക്കള്‍ക്ക് തിരിച്ച് വരാനുള്ള കളമൊരുങ്ങിയത് എന്നും അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം എല്‍ എ ഓര്‍മ്മിച്ചു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ‘ നീതിമാന്റെ ഓര്‍മ്മദിനം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.

മണ്ഡലം പ്രസിഡന്റ് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം നാണുമാസ്റ്ററും, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്തും മുഖ്യ പ്രഭാഷണം നടത്തി. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത്കണ്ടി, ഡി സി സി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, വിനോദ് കുമാര്‍ കെ പി, വി ടി സുരേന്ദ്രന്‍, അഡ്വ. സതീഷ് കുമാര്‍, ടി. പി. കൃഷ്്ണന്‍, മനോജ് പയറ്റുവളപ്പില്‍, എം എം ശ്രീധരന്‍, സുരേഷ്ബാബു ചാമേരി, തന്‍ഹീര്‍ കൊല്ലം, ചെറുവക്കാട് രാമന്‍, അഡ്വ. പി. ടി ഉമേന്ദ്രന്‍, റീന കെ വ വി, ആലി പി വി, ശിവദാസന്‍ പിലാക്കാട്ട്, പത്മാഭന്‍ കുറുവങ്ങാട്, ഷാജു പിലാക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
