
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും
- 26നാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശ്ശൂർ പൂരം
തൃശ്ശൂർ: വിസ്‌മയക്കാഴ്‌ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക.

26നാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശ്ശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.
CATEGORIES News
TAGS trissur pooram
