
ചൈതന്യ റസിഡൻ്റ്സ് കായിക മേള സംഘടിപ്പിച്ചു
- ചൈതന്യ കുടുംബാംഗങ്ങളുടെ ഈ കായിക ആഘോഷം എൻ.വി. വത്സൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊല്ലം ചൈതന്യ റസിഡൻ്റ്സ് അസോസിയേഷൻ പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് കൂടെ കളിക്കാം കൂടെ ആഘോഷിക്കാം.. എന്ന പേരിൽ കായിക മേള സംഘടിപ്പിച്ചു. രസകരമായ കായിക മത്സരങ്ങൾ കോർത്തിണക്കി ഊരുചുറ്റൽ റോഡിലെ കോട്ടയിൽ ഗ്രൗണ്ടിൽ വെച്ചു നടന്ന ചൈതന്യ കുടുംബാംഗങ്ങളുടെ ഈ കായിക ആഘോഷം എൻ.വി. വത്സൻ ഉദ്ഘാടനം ചെയ്തു.

ചിത്രലേഖ ഇളയിടത്ത് അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ നായർ, രവീന്ദ്രൻ നായർ, വി.വി. സുധാകരൻ, സന്തോഷ് ശിവേന്ദു , രാധ കുമാർ, സജീവൻ ഈ ച്ചോത്ത്, ബിന്ദു കീഴയിൽ എന്നിവർ സംസാരിച്ചു.
CATEGORIES News
