
ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു
- കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെടി.ശേഖർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : കണ്ണങ്കടവ് ജി എഫ് എൽ പി സ്കൂൾ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് വികസന ഡിവിഷനുമായി സഹകരിച്ച് വിദ്യാഭ്യാസദിനാചരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടി പിആർഡി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെടി.ശേഖർ ഉദ്ഘാടനം ചെയ്തു.
സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻറ് ടി.കെ അസീസ് മുഖ്യാതിഥിയായി
ചടങ്ങിൽ പ്രധാന അധ്യാപകൻ ജോർജ് കെ ടി. സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി മൊയ്തീൻ കോയ അധ്യക്ഷനായി.
ബ്ലോക്ക് ഐ സി ഡി എസ് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്ററായ കുമാരി പി പി ആദിത്യ കുട്ടികളുടെ മാനസികാരോഗ്യവും രക്ഷിതാക്കളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
CATEGORIES News