“ധന്യം – ദീപ്തം” ബ്രോഷർ പ്രകാശനം ചെയ്തു

“ധന്യം – ദീപ്തം” ബ്രോഷർ പ്രകാശനം ചെയ്തു

  • വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 14ന് വൈകു:5 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും

കൊല്ലം: കൊല്ലം എൽ പി സ്കൂളിന്റെ 150-ാംവാർഷികാഘോഷത്തിന്റെ ബ്രോഷർ “ധന്യം – ദീപ്തം” പ്രകാശനം ചെയ്തു.പിഷാരികാവ് ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ,എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ്കുമാർ. കെ. കെ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എരോത്ത് അപ്പുക്കുട്ടിനായർ, കൊട്ടിലകത്ത് ബാലൻനായർ, പുനത്തിൽ നാരായണൻകുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻനായർ, സി.ഉണ്ണികൃഷ്ണൻമാസ്റ്റർ, പി. പി.രാധാകൃഷ്ണൻ, എം.ബാലകൃഷ്ണൻ, ശ്രീപുത്രൻ തൈക്കണ്ടി, സ്വാഗതസംഘം ചെയർമാൻ ഫക്രുദ്ദീൻമാസ്റ്റർ, ജനറൽ കൺവീനർ എ.പി സുധീഷ് ഹെഡ്മിസ്ട്രസ് ബിനിത.ആർ,ശശിമാസ്റ്റർ ഭാവതാരിണി, രൂപേഷ്മാസ്റ്റർ, ഷെഫീഖ് മാസ്റ്റർ, അമ്പിളിടീച്ചർ എന്നിവർ സംസാരിച്ചു.

വാർഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 14ന് വൈകു:5 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. സിനിമാതാരം ഉണ്ണിരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )