
നഗരസഭ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : പൊതുജന ആരോഗ്യ സംരക്ഷണത്തിന് മികച്ച പരിഗണന നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന- നഗരസഭ ഫണ്ടുപയോഗിച്ച് ആരംഭിച്ച കൊയിലാണ്ടി നഗരസഭയുടെ മൂന്നാമത്തെ അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു.
മറ്റു രണ്ടെണ്ണം കൊല്ലം, കൊയിലാണ്ടി ബീച് എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ദിവസവും ഉച്ചയക്ക് 1മണിമുതൽ ആറു മണിവരെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫർമസിസ്റ്റ്, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവരുടെ സേവനം സെന്ററിൽ ലഭ്യമാണ്. പൊതു ജനങ്ങൾക്ക് സൗജന്യമായി പ്രാഥമിക പരിശോധന, മരുന്ന്, ചികിത്സ എന്നിവ ലഭ്യമാവുന്ന സെന്റർ കാനത്തിൽ ജമീല എം.എൽ.എ ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, സി.പ്രജില, കെ.എ.ഇന്ദിര, ഇ.കെ.അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ ജിഷ പുതിയേടത്ത്, പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, പി.ചന്ദ്രിക, സി.സുധ, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. വി.വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി നേ താക്കളായ പി.ചന്ദ്രശേഖരൻ, അരുൺ മണമൽ, വിജയഭാരതി, മുരളീധരഗോപാൽ കെ.കെ.നാരായണൻ, നഗരസഭാ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, എഞ്ചിനീയർ കെ.ശിവപ്രസാദ്, ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.