
നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു
- കടയിലെ സാധനസാമഗ്രികൾ കത്തിനശിച്ചു
കീഴരിയൂർ :നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു. തീപിടിച്ചത് നടുവത്തൂർ യുപി സ്കൂളിന് സമീപം ഓപൺ ബേക്‌സ് ഹോട്ട് ആന്റ് കൂൾ എന്ന കടയ്ക്കാണ്.

ജീവനക്കാർ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് അറിഞ്ഞത്. കടയിലെ സാധനങ്ങൾ കത്തിനശിച്ചു. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
CATEGORIES News