
നന്തി ബസാർ കോടിക്കൽ റോഡിൽ ജനവാസമേഖലയിൽ കാട്ടുപന്നി ഇറങ്ങി
- പ്രദേശവാസികൾ ഭീതിയിൽ
നന്തി ബസാർ:നന്തി -കോടിക്കൽ റോഡിലെ നാരങ്ങോളി കുളത്ത് ബറിനമുക്കിൽ കാട്ടുപന്നി ഇറങ്ങി. പന്നിയെ കണ്ടത് എയർപോർട്ടിൽ പോയി തിരിച്ചു വരുന്ന തദ്ദേശവാസിയായ ഡ്രൈവറാണ്.

വണ്ടി കണ്ടതോടെ മുമ്പോട്ട് വന്നെങ്കിലും പിന്നീട് തിരിച്ച് ബറിനമുക്കിലൂടെ ഓടി മറഞ്ഞു. പ്രദേശത്തെ മറ്റുചില സ്ഥലങ്ങളിലും പന്നിയെക്കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പന്നിയെ കണ്ടതോടെ കാലത്ത് ആരാധനാലയങ്ങളിൽ പോകുന്നവരും സ്കൂളിലേക്ക് കുട്ടികളെ അയക്കുന്നവരും ഭീതിയിലാണ്.
CATEGORIES News