
നബിദിനം ആഘോഷിച്ച് പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ്
- നബിദിന റാലി നടത്തി
പെരുവട്ടൂർ:മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി
പെരുവട്ടൂർ പ്രദേശത്തെ ഉസ്താദുമാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നൂറ് കണക്കിന് രക്ഷിതാക്കളുടെയും മദ്രസ്സ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് നബിദിന റാലി നടന്നത്. മഹല്ല്സെക്രട്ടറി സിറാജ് ഇയ്യഞ്ചേരി, പ്രസിഡണ്ട് കുഞ്ഞമ്മദ് ഇയ്യഞ്ചേരി, മഹല്ല് ഖാളി കമറുദ്ദിൻ ഫൈസി, ഹിഫ്ള്റഹ്മാൻ, അനസ് മടക്കര,അബ്ദുള്ള വിപിഎം, ജെ. വി അബൂബക്കർ, ബീരാൻകുട്ടി. സി,അൻവർ.ഇ, മുസ്തഫ ഇയ്യഞ്ചേരി, എന്നിവർ നേതൃത്വം നൽകി.
CATEGORIES News