
നാസർ കപ്പാടിന്റെ നോവൽ ‘കടലകം’ പ്രകാശനം ചെയ്തു
- കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേയ്സൺ സുധ കിഴക്കേപ്പാട്ട് ഉത്സഘാടനവും സമദ് പൂക്കാട് പുസ്തക പരിചയവും നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നോവൽ പ്രകാശനം നടന്നു .നാസർ കപ്പാട് രചിച്ച ‘കടലകം’ എന്ന നോവലാണ് പ്രകാശനം ചെയ്തത്. കൊയിലാണ്ടി സാംസ്കാരികനിലയത്തിൽ വെച്ചു നടന്ന പരിപാടിയിൽ
പി.വി. ലവ്ലിൻ ( എൻസിടിഐസിഎച് സെക്രട്ടറി തെയ്യം കല അക്കാദമി & പ്രോഗ്രാം ഓഫീസർ കേരള ഫോക് ലോർ അക്കാദമി) പുസ്തകം പ്രകാശനം ചെയ്തു. ചേനോത്ത് ഭാസ്കരൻ പുസ്തകം ഏറ്റുവാങ്ങി.

കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേയ്സൺ സുധ കിഴക്കേപ്പാട്ട് ഉത്സഘാടനവും സമദ് പൂക്കാട് പുസ്തക പരിചയവും നടത്തി. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി പ്രവർത്തകസമിതി അംഗം പക്കർ പന്നൂർ മുഖ്യാഥിതിയായിരുന്നു. ചടങ്ങിന് പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. ഭാസ്കരൻ മുചുകുന്ന് സ്വാഗതം,
മൊയ്തീൻ കോയ ( പന്തലായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),ഡോ: അബൂബക്കർ കാപ്പാട്,അബ്ദുള്ളക്കോയ ( വചനം ബുക്സ് ) രാഗം മുഹമ്മദലലി യുവ കലാ സാഹിതി )
ഷൈമ. പി.വി ഷൈനി കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു.
മറുമൊഴി:നാസർ കാപ്പാട്.