
നിടുമ്പൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷം
- 2025 ഫിബ്രവരി 9 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സ്വാഗത സംഘം സംഘടിപ്പിക്കുന്നത്
മേപ്പയ്യൂർ :നിടുംപൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. ഇന്നലെ മുതൽ 2025 ഫിബ്രവരി 9 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സ്വാഗത സംഘം സംഘടിപ്പിക്കുന്നത്.നൂറാം വാർഷിക ലോഗോപ്രകാശനം മേലടി എഇഒ ഹസീസ്. പി നിർവഹിച്ചു. ലോഗോ രൂപകല്പന ചെയ്തത് പൂർവ്വ വിദ്യാർത്ഥി കൂടിയായ ശരത് കിഷോർ ആണ്.

വാർഡ് മെമ്പർ സി.പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ മേളകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഒന്ന് രണ്ട് ക്ലാസ്സുകളിലെ സംയുക്ത ഡയറി പ്രകാശനവും ഈ വേദിയിൽ നടന്നു. സ്വാഗത സംഘം ചെയർമാൻ സുഗുണൻ കൃഷ്ണപ്രഭ പ്രാധാനാധ്യാപിക ശബാന കെ, മുൻപ്രധാനാധ്യാപിക അനിത.പി.കെ, വിവിധ സംഘടനാ പ്രതിനിധികളായ കെ.ടി കെ.പ്രഭാകരൻ, രേഷ്മ ഷാജി, ആനന്ദൻ.പി, സി.സജീവൻ, രജിന.ടി. എം, ഷഗിൻ. പി.എസ്, തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ അതികായൻമാർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
