
നിപ ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു
- അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
CATEGORIES News