
ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും;സണ്ണി ജോസഫ്
- കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിർദേശം നൽകി. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡൽഹി ആകാശവാണി പരിസരത്തെ പ്രതിഷേധത്തിൽ രാഹുൽഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുക്കും. പൊതു സുരക്ഷ കണക്കിലെടുത്താണ് പോലീസ് നടപടി ഉണ്ടായതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു എന്നുമാണ് പോലീസിന്റെ വിശദീകരണം.
CATEGORIES News
