
നൈപുണ്യ വികസന കേന്ദ്രം; സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു
- സ്കൂൾ തല സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരണം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന നൈ പുണ്യ വികസന കേന്ദ്രത്തിന് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ തുടക്കം.
ഇതിൻ്റെ ഭാഗമായുള്ള സ്കൂൾ തല സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരണം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഹയർ സെക്കണ്ടറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും വേണ്ടി നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്‌മിഷൻ എടുക്കാം.
എക്സിം എക്സിക്യൂട്ടീവ്, എ ഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ എന്നീ 2 കോഴ്സുകളാണ് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ഉള്ളത്.
നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി , പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രൻ, എസ്.എം.സി. ചെയർമാൻ ഹരീഷ് എൻ.കെ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, എസ്.എസ്. ജി കൺവീനർ എം.ജി. ബൽരാജ് , പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എൻ.വി വത്സൻ , എം.സി പ്രശാന്ത്, എൻ.കെ വിജയൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ ദീപ്തി ഇ.പി പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ എൻ. വി പ്രദീപ് കുമാർ സ്വാഗതവും ഷിജു. ഒ.കെ നന്ദിയും പറഞ്ഞു.