പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ജൂലൈ 18ന് നടത്തും

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ജൂലൈ 18ന് നടത്തും

  • നാല് തസ്തികകൾക്കുമായി 16,80,211 അപേക്ഷയാണ് ലഭിച്ചത്.

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ജൂലൈ 18ന് നടത്തും. കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർമാൻ, ബെവ്കോ എൽഡി, ബെവ്കോ എൽഡി (തസ്‌തിക മാറ്റം) എന്നീ തസ്തികകളാണ് ഇത്തവണ ടെൻത് ലെവൽ പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് തസ്തികകൾക്കുമായി 16,80,211 അപേക്ഷയാണ് ലഭിച്ചത്. ഇവർ പ്രാഥമിക പരീക്ഷയെഴുതാൻ മേയ് 11 രാത്രി 12 മണിക്കകം പ്രൊഫൈലിലൂടെ കൺഫർമേഷൻ നൽകണം.

പൊതു അപേക്ഷകരായി ആറ് ലക്ഷത്തോളം പേരുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.പരീക്ഷയെഴു താൻ ഉറപ്പ് നൽകുന്നവരുടെ എണ്ണം നിശ്ചയിച്ച ശേഷമാണ് എത്ര ഘട്ടമായാണ് പ്രാഥമിക പരീക്ഷ നടത്തുക എന്ന് തീരുമാനിക്കാനാവൂ. രണ്ടോ മൂന്നോ ഘട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്ക് തസ്തിക തിരിച്ച് പ്രത്യേക മുഖ്യപരീക്ഷ നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )