
ശബരിമല റഫറൻസ് : സുപ്രിംകോടതിയിൽ ഇന്ന് വാദം പുനരാരംഭിക്കും
- എൻഎസ്എസ് മതവിഭാഗം എന്നതിൽ പ്രാധാന്യം നൽകുമ്പോൾ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് ബോർഡിന്റെ വാദം.
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന സുപ്രിംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്ന കർശന നിലപാടുള്ള സംഘടനകളുടെയും കക്ഷികളുടെയും വാദങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുക.
എൻഎസ്എസ് മതവിഭാഗം എന്നതിൽ പ്രാധാന്യം നൽകുമ്പോൾ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് ബോർഡിന്റെ വാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകനായ അഭിഷേക് മനുസിംഗ്വിയാണ് ഹാജരാകുന്നത്.
CATEGORIES News
