“പരസ്പരം” ഗ്രന്ഥശാല നിർവാഹക സമിതി യോഗങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം കീഴ്പയ്യൂർ സർവോദയ വായനശാലയിൽ നടന്നു

“പരസ്പരം” ഗ്രന്ഥശാല നിർവാഹക സമിതി യോഗങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം കീഴ്പയ്യൂർ സർവോദയ വായനശാലയിൽ നടന്നു

  • കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം കീപ്പയ്യൂർ സർവോദയ വായനശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ശ്രീ .കെ . രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.

കീഴ്പയ്യൂർ :കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം കൗൺസിൽ അംഗങ്ങളും മേൽ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ഗ്രന്ഥശാല നിർവാഹ സമിതി യോഗങ്ങൾ കേരളത്തിൽ ഉടനീളം നടക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം കീപ്പയ്യൂർ സർവോദയ വായനശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ശ്രീ .കെ . രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.വായനശാല സെക്രട്ടറി ജതീഷ് കെ സ്വാഗതവും പ്രസിഡണ്ട് ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.യോഗത്തിൽ പരസ്പരം പദ്ധതിയെക്കുറിച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ ജയരാജൻ വടക്കയിൽ വിശദീകരിച്ചു.

സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും അനുബന്ധ കമ്മറ്റികളുടെ കൺവീനർമാരും ലോകത്തിൽ പങ്കെടുത്തു.തുടർന്ന് നടന്ന ചർച്ച ക്രോഡീകരിച്ചുകൊണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ എം ആലി സംസാരിച്ചു.ചടങ്ങിന് വായനശാല ജോയിൻ്റ് സെക്രട്ടറി കെ സി നാരായണൻ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )