
പാലക്കാട് ശോഭസുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി
- . 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്
പാലക്കാട് : ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ എൻഡിഎയുടെ കരുത്തയായ ശോഭസുരേന്ദ്രനെതിരെ മികച്ച വിജയവുമായി കോൺഗ്രസ് സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രൻ 42,880 വോട്ടുകളും നേടി. എൽഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എൻ എം ആർ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.
പല കാരണങ്ങൾ കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതിൽ നിന്നും 2011 ൽ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പിൽ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. തുടർന്ന് 2021 വരെ ഹാട്രിക് വിജയവും ഷാഫിയെ ഈ മണ്ഡലത്തിൽ നിന്നും തേടിയെത്തി.
CATEGORIES News
TAGS PALAKKAD
