പാർപ്പിട പഴത്തോട്ടമൊരുക്കി ശാന്തിനികേതൻ

പാർപ്പിട പഴത്തോട്ടമൊരുക്കി ശാന്തിനികേതൻ

  • ശോഭീന്ദ്രൻ മാഷിന്റെ സ്മരണയിലാണ് പദ്ധതി നടപ്പാക്കിയത്

കൊയിലാണ്ടി :പ്രൊഫസർ ശോഭീന്ദ്രൻമാഷിന്റെ സ്മരണാർത്ഥം പൂക്കാട് ശാന്തിനികേതനിൽ പഴത്തോട്ട നിർമ്മാണ പ്രവർത്തി നടന്നു. പരിപാടിയിൽ പൊയിൽക്കാവ് എച്എസ്‌എസിലെ – ആരണ്യകം പരിസ്ഥിതി ക്ലബ് പങ്കാളിയായി.

പത്മശ്രീ അലി മണിക്ക്ഫാനിനോടൊപ്പം ക്ലബ് അംഗങ്ങൾ ഫലവൃക്ഷതൈ നട്ടു. കേരളത്തിൻ്റെ ഹരിത വാഗ്ദാനമായി മാറിയ മൂന്നാം ക്ലാസുകാരി ദേവികാദീപകിനോടൊത്ത് ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )