പെരുവട്ടൂർ എൽപി സ്കൂളിൽ                 ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

  • ഹാപ്പി വാൾ പരിപാടിയുടെ ഭാഗമായി കുട്ടികൾ എഴുതിയ കഥകളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും ഈ ചടങ്ങിൽ നിർവഹിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പൊയിൽക്കാവ് യുപി സ്കൂൾ റിട്ടയർഡ് ഹെഡ്മാസ്റ്റർ ശശി മാസ്റ്റർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാനും അവരുടെ സാഹിത്യ അഭിരുചി വികസിപ്പിക്കാനും വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട് . മാസംതോറും ഇംഗ്ലീഷ് ക്യാമ്പുകൾ, ഹാപ്പി വാൾ, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഡയറി , പത്രവാർത്ത തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമായി നടത്തുന്നുണ്ട്.

ഹാപ്പി വാൾ പരിപാടിയുടെ ഭാഗമായി കുട്ടികൾ എഴുതിയ കഥകളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും ഈ ചടങ്ങിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇംഗ്ലീഷ് ക്ലബ് കൺവീനർ ഉഷശ്രീ ടീച്ചർ നന്ദി രേഖപ്പെടുത്തി . ബാസിൽ, നൗഷാദ്, നിഷിധ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )