
പ്രകടനപത്രിക പ്രകാശനം ചെയ്തു
- സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.പി . അനിൽകുമാർ പ്രകടന പത്രിക പ്രകാശനം ചെയ്തു
കൊയിലാണ്ടി:ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി പി ചാത്തപ്പൻ അധ്യക്ഷനായ ചടങ്ങിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.പി . അനിൽകുമാർ പ്രകടന പത്രിക പ്രകാശനം ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണൻ ,സിപിഎം ജില്ലാ കമ്മിറ്റിയംഗം പി വിശ്വൻ, ഷീബ മലയിൽ, അശ്വിനിദേവ്, കെ.ടി.എം കോയ, കെ. ഗീതാനന്ദൻ, പി. രതീഷ് എന്നിവർ സംസാരിച്ചു.
CATEGORIES News
