പ്രതിഭാ സംഗമം 2024-ഉന്നത വിജയികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രതിഭാ സംഗമം 2024-ഉന്നത വിജയികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

  • നാളെ വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.

കൊയിലാണ്ടി: SSLC , +2 പരീക്ഷയിൽ ഫുൾ A+ നേടിയ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയാണ് പ്രതിഭാ സംഗമം.

പരിപാടിയിലേക്ക് CBSC ഉൾപ്പെടെ SSLC , +2 പരീക്ഷയിൽ (2024) ഫുൾ A+ നേടിയ മണ്ഡല പരിധിയ്ക്ക് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇതിനായി മാർക്ക് ലിസ്റ്റിൻ്റ കോപ്പിയും ഫോട്ടോയും MLA ഓഫീസിൽ നേരിട്ടോ ഇമെയിൽ മുഖാന്തിരമോ നാളെ അഞ്ച് മണിക്ക് മുമ്പായി എത്തിക്കണം.
മണ്ഡലത്തിലുള്ള വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതരിൽ നിന്ന് ശേഖരിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് :9946420499, 9846700678, 9383428482
kjameelamla@gmail.com.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )