ബസിന്റെ ടയർ ചെളിയിൽ താഴ്ന്നു; പൊയിൽക്കാവിൽ ഗതാഗതക്കുരുക്ക്

ബസിന്റെ ടയർ ചെളിയിൽ താഴ്ന്നു; പൊയിൽക്കാവിൽ ഗതാഗതക്കുരുക്ക്

  • സർവ്വീസ് റോഡിലും പഴയ റോഡിലും രൂപപ്പെട്ട വലിയ കുഴികളാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്

പൊയിൽക്കാവ്: ദേശീയപാതയിലെ പൊയിൽക്കാവിൽ സ്വകാര്യ ബസിന്റെ ടയർ ചെളിയിൽ താഴ്ന്നതിനെതുടർന്ന് വൻ ഗതാഗതക്കുരുക്ക്. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ദിവസവും തുടരുന്നതിനിടയിലാണ് സംഭവം.ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയാണ്.

കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അറ്റ്ലാന്റിക് ബസിന്റെ ടയറാണ് ചെളിയിൽ താഴ്ന്നത്.സർവ്വീസ് റോഡിലും പഴയ റോഡിലും രൂപപ്പെട്ട വലിയ കുഴികളാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. സ്വകാര്യ ബസുകളടക്കം ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )