ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം ചെയ്തു

ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം ചെയ്തു

  • ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് ബാലസഭയുടെ നേതൃത്വത്തിൽ ബാലസദസ്സ് സംഘടിപ്പിച്ചു .ബാലസദസ്സ് നഗരസഭാതലം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു. പന്തലായനി കലാസമിതിയിൽ വെച്ചാണ് പരിപാടി നടന്നത്. ചടങ്ങിൽ ബാല സമിതി പ്രസിഡന്റ് ആദിത്യൻ ആദ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയർപേഴ്സൻ ഇന്ദുലേഖ എം. പി, സിഡിഎസ് മെമ്പർ റീന. എം എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.ബാലസഭ ആർപി ഫാത്തിമ ടി.വി, സന്തോഷ് കെ.വി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ബാലസദസ്സ് സെക്രട്ടറി ശ്രീനന്ത സ്വാഗതവും എഡിഎസ് ചെയർപേഴ്സൻ നന്ദിയും രേഖപെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )