
ബാലു പൂക്കാടിന്റെ പുസ്തകങ്ങളുടെ പ്രകാശനം നാളെ
- ‘ഒട്ടകങ്ങളുടെ വീട്’, കഥാസമാഹാരവും ‘കെണികൾ’ എന്ന കവിതാസമാഹാരവുമാണ് പ്രകാശനം ചെയ്യുന്നത്
പൂക്കാട്: ബാലു പൂക്കാടിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നാളെ വൈകീട്ട് 3.30ന് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ, കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. ആർസു നിർവഹിക്കും.

‘ഒട്ടകങ്ങളുടെ വീട്’ എന്ന കഥാസമാഹാരവും ‘കെണികൾ’ എന്ന കവിതാസമാഹാരവുമാണ് പ്രകാശനം ചെയ്യുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി പി.പി. ശ്രീധരനുണ്ണി (ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്)മുഖ്യാതിഥിയാകും. കന്മന ശ്രീധരൻ മാസ്റ്റർ പുസ്തക പരിചയം നടത്തും. കെ സൗദാമിനി ടീച്ചർ (മുൻ പ്രധാനാധ്യാപിക തിരുവങ്ങൂർ എച്ച് എസ്എസ്), കുമാരി മീനാക്ഷി അനിൽ (സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ) എന്നിവർ പുസ്തകം
ഏറ്റുവാങ്ങും.
CATEGORIES News