
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിനോദയാത്രയുമായി കൊയിലാണ്ടി മാപ്പിള ഹയർസെക്കൻഡറി സ്‌കൂൾ
- ഹയർ സെക്കൻ്ററി എൻഎസ്എസ് യുണിറ്റിന്റെയും ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെയും സഹകരണത്തോടെയാണ് യാത്ര
കൊയിലാണ്ടി: ‘കരുതും കരങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂർ വിസ്മയപാർക്കിലേക്ക് യാത്ര സംഘടിപ്പിച്ചത് കൊയിലാണ്ടി മാപ്പിള ഹയർസെക്കന്ററി സ്‌കൂളാണ് .ഹയർ സെക്കൻ്ററി എൻഎസ്എസ് യുണിറ്റിന്റെയും ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെയും സഹകരണത്തോടെയാണ് യാത്ര.സ്‌കൂളിലെ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി യാത്ര സംഘടിപ്പിച്ചത്.

കുട്ടികളോടൊപ്പം രക്ഷിതാക്കളും യാത്രയുടെ ഭാഗമായിരുന്നു. യാത്രയിൽ ഹൈസ്‌കൂൾ ഹെഡ് മിസ്ട്രെസ് ദീപ ടീച്ചർ, പിടിഎ പ്രസിഡൻ്റ് അബ്ദുൽ സത്താർ, അധ്യാപകരായ ഉണ്ണികൃഷ്‌ണൻ, പ്രസന്ന, സിന്ധു, രഞ്ജില, പ്രോഗ്രാം ഓഫീസർ ഫൗസിയ, വോളൻ്റിയർ ലീഡർ നയൻ, വോളന്റിയേഴ്സ് ദേവപ്രയാഗ്, ഹരികൃഷ്‌ണൻ, അനശ്വര, അവന്തിക എന്നിവർ അനുഗമിച്ചു.

CATEGORIES News