മണിയൂർ ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ്: അക്ഷരോത്സവമായി കുട്ടികളുടെ സാഹിത്യോത്സവം

മണിയൂർ ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ്: അക്ഷരോത്സവമായി കുട്ടികളുടെ സാഹിത്യോത്സവം

  • കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

​മണിയൂർ: മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ് (CLF ’26) മണിയൂരിന്റെ വലിയൊരു അക്ഷര ഉത്സവമായി മാറി. കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​വിവിധ സാഹിത്യ സെഷനുകളിൽ രാമകൃഷ്ണൻ കുമരനെല്ലൂർ, മൈന ഉമൈബാൻ, വീരാൻകുട്ടി മാസ്റ്റർ, ശ്രീലാൽ മഞ്ഞപ്പാലം, സത്യചന്ദ്രൻ പൊയിൽക്കാവ്, രമേഷ് കാവിൽ, പ്രേമജ ഹരീന്ദ്രൻ, അർഷാദ് ബത്തേരി അജിതകുമാരി ടീച്ചർ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിച്ചു. ജനപ്രതിനിധികളും അധ്യാപക പ്രതിനിധികളുമായ ഷഹബത്ത് ജൂന, ബിജിത്ത്ലാൽ തെക്കേടത്ത്, അഹമ്മദ് സ്വാലിഹ്, നഫീസ ടീച്ചർ, വിഷ്ണു മുതുവീട്ടിൽ, സുരേഷ്, കെ.എൽ. മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി കൺവീനർ ബിനീഷ് പി. സ്വാഗതവും ചെയർമാൻ മുഹമ്മദ് വാഹിദ് നന്ദിയും രേഖപ്പെടുത്തി.
​ശ്രദ്ധേയമായി ‘വരയും വർണ്ണവും’ ചിത്രപ്രദർശനം
​ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച നവ്യശ്രീ ബി.യുടെ ‘വരയും വർണ്ണവും’ ചിത്രപ്രദർശനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. റിട്ട. ചിത്രകലാ അധ്യാപകൻ കുയ്യടി കൃഷ്ണൻ മാഷ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. അഷറഫ് തറോൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​എഴുത്തകം അക്ഷരോത്സവവും പുരാവസ്തു പ്രദർശനവും
​കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മണിയൂരിലെ എഴുത്തുകാരുടെ സംഗമവും പുസ്തക പ്രദർശനവുമായ ‘എഴുത്തകം’, പഴമയുടെ കാഴ്ചകൾ ഉൾപ്പെടുത്തിയ പുരാവസ്തു പ്രദർശനവും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരി മൈന ഉമൈബാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കവിതകളുടെ നൃത്താവിക്കാരം നടത്തി പ്രശസ്ത നർത്തകി റിയ രമേഷ് കുട്ടികൾക്ക് വായനയുടെ ആവിഷക്കാര സാദ്ധ്യതകൾ വ്യക്തമാക്കി

​സാഹിത്യോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് പൂക്കാട് കലാലയം അവതരിപ്പിച്ച ‘ടോട്ടോ ചാൻ’ നാടക പ്രദർശനവും നടന്നു. നാടകത്തിലെ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കുമുള്ള CLF’26-ന്റെ ഉപഹാരം പി.ഇ.സി.ക്ക് വേണ്ടി അബ്ദുൾ സലാം മോടോങ്കാളി, ഷഹനാസ് ടീച്ചർ, നിഖിൽ ഒ.പി. എന്നിവർ ചേർന്ന് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )