മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

  • ഇ ശ്രീധരൻെ റിപ്പോർട്ട് അപൂർണമെന്നാണ് വിദഗ്‌ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പുതല ഏകോപനത്തിന് പുതിയ സംവിധാനം തയ്യാറാക്കും. ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾക്ക് പ്രോട്ടോക്കോൾ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകും. അതിവേഗ റെയിൽപദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇ ശ്രീധരൻെ റിപ്പോർട്ട് അപൂർണമെന്നാണ് വിദഗ്‌ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )