മരുമകളുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു

മരുമകളുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു

  • ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ(71), ഭാര്യ ദേവി(60) എന്നിവർക്കാണ് മർദ്ദനമേറ്റത്.

കോഴിക്കോട്: മരുമകളുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. കോഴിക്കാട് നാദാപുരത്താണ് സംഭവമുണ്ടായത്. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ(71), ഭാര്യ ദേവി(60) എന്നിവർക്കാണ് മർദ്ദനമേറ്റത്. കുടുംബ വഴക്കിനെത്തുടർന്ന് മരുമകളായ നീതു ഭർതൃപിതാവിനെയും മാതാവിനെയും ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വീട്ടിൽ വെച്ച് കണ്ണനെ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ചെവിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇതിനുപിന്നാലെ ഭർതൃമാതാവായ ദേവിയെ കുളിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച നീതു, ദേവിയുടെ തല തറയിലെ ടൈലിന്റെ കോണിൽ ഇടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )