
മിനി പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ആണ് അപകടം നടന്നത്
കൊയിലാണ്ടി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരി മാടാംപുറം വളവിൽ മിനി പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് അപകടം. ചരക്ക് കയറ്റിപ്പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത് .
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. അരീക്കോട് ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. വാൻ ഡ്രൈവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
CATEGORIES News