
മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര ; സ്പോൺസറിങ്ങിനായി പണം മുടക്കിയിട്ടില്ലെന്ന് ചിപ്സൺ ഏവിയേഷൻ
- ഒരു മലയാളിയാണ് സ്പോൺസർഷിപ്പ് നൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സ്പോൺസർഷിപ്പ് വഹിച്ചിട്ടില്ലെന്ന് ചിപ്സൺ ഏവിയേഷൻ. മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജൻസി എയർ ഓപ്പറേറ്റർ മാത്രമാണെന്നും ചിപ്സൺ ഏവിയേഷൻ വ്യക്തമാക്കി. കേളചന്ദ്രയുടെ ഹെലികോപ്റ്റർ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി മറ്റൊരാളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത് നൽകുകയായിരുന്നു.

അതിന്റെ രേഖകളാണ് പ്രചരിച്ചതെന്നും ചിപ്സൺ ഏവിയേഷൻ പറഞ്ഞു ഇടപാടുകാരന്റെ പേര് വെളിപ്പടുത്തെയാണ് ഏജൻസിയുടെ പ്രതികരണം. ഇതോടെ സ്പോൺസർ ആരെന്നതിൽ അവ്യക്തത തുടരുകയാണ്. ഒരു മലയാളിയാണ് സ്പോൺസർഷിപ്പ് നൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
CATEGORIES News
