
ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് തയ്യാറായില്ല
- ഒരു ഫോറെൻസിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ അന്തിമറിപ്പോർട്ട് നൽകാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്ഐടിയുടെ അന്തിമറിപ്പോർട്ട് തയാറായില്ല. ഒരു ഫോറെൻസിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ളയിൽ കോടതി നിർദേശിച്ച സമയത്ത് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചിരുന്നു. എജിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുംമറുപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു. മുൻ ദേവസ്വം അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്.എന്നാൽ, എസ്ഐടി പ്രോസിക്യൂഷൻ അനുമതി പോലും തേടാതിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരു ന്നു.
CATEGORIES News
