
മുഖ്യമന്ത്രി ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്
- യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളാണ് വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയത്.
മലപ്പുറം : മുഖ്യമന്ത്രി ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളാണ് വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയത്. വി ഡി സതീശനൊപ്പമുളള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഫൈസൽ ബാഫഖി പിന്തുണ പ്രഖ്യാപിച്ചത്. ‘പട നയിച്ചവൻ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. സാദിഖലി തങ്ങളും നേരത്തെ വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊളളുക എന്നാണ് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.

സർവേകളിൽ കണ്ടത് ജനങ്ങളുടെ അഭിപ്രായമാണെന്നും മന്ത്രിസഭഉണ്ടാക്കുന്ന കാര്യത്തിലടക്കം ജനങ്ങളുടെ വികാരം പരിഗണിച്ചാകും യുഡിഎഫ് മുന്നോട്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്ന ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
