
സ്വർണവില വീണ്ടും ഉയർന്നു
- ഒരു ഗ്രാം സ്വർണത്തിന്റെ വില 14,000 രൂപയായും പവൻറേറത് 1,12,000 രൂപയായും ഉയർന്നു
കോഴിക്കോട് : സ്വർണവില വീണ്ടും ഉയർന്നു.ഇന്ന് മൂന്നാംതവണയാണ് വിലവർധനവുണ്ടാവുന്നത്. ഗ്രാമിന് 60 രൂപയുടെ വർധനവാണ് വൈകീട്ട് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,000 രൂപയായും പവൻറേറത് 1,12,000 രൂപയായും ഉയർന്നു. ഇന്ന് ഉച്ചക്ക് സ്വർണവില ഗ്രാമിന് 130 രൂപ വർധിച്ചിരുന്നു. രാവിലെ 20 രൂപയും ഉയർന്നിരുന്നു. ആഗോളവിപണി യിലും ഇന്ന് സ്വർണത്തിന് വർധനവുണ്ടായി.

ഔൺസിന് 80 ഡോളറിലേറെ വർധനയാണ് 4,629.41 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയരുന്നത്. രൂപയുടെ തകർച്ചയും ഇന്ത്യയിൽ സ്വർണവില ഉയരാനുള്ള കാരണങ്ങളിലൊന്നാണ്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിലേക്ക് വീണു. വ്യാഴാഴ്ച 95ലേക്ക് എത്തിയതോടെയാണ് രൂപ റെക്കോഡ് തകർച്ചയിലേക്ക് വീണത്.
CATEGORIES News
