മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി

മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി

  • കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം 06.50 തോടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലീസ് കമാന്റ്റ്റിംഗ് സെന്ററി (DPCC) ലെ കോളർ ഐഡിയുള്ള ഒഫീഷ്യൽ ഫോൺ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് കോൾ വന്നത്.

പ്രതി പലപ്രാവശ്യം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തിനെയും കൊല്ലും എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. എന്താണ് കാര്യമെന്ന് ചോദിച്ച സമയം വി.ഡി സതീശനെ ഇഷ്ടമല്ലായെന്ന് പ്രതി പറഞ്ഞതായും മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്നിട്ട് പ്രശസ്തനാകാനാണ് എന്ന് പറഞ്ഞതായും എഫ്‌ഐആറിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )