മുയിപ്പോത്ത് വയോജന പാർക്ക് വരുന്നു

മുയിപ്പോത്ത് വയോജന പാർക്ക് വരുന്നു

  • വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണത്തിന് രണ്ടുലക്ഷം രൂപയും വനിതാ തൊഴിൽസംരംഭങ്ങൾക്ക് 18- ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
  • മുയിപ്പോത്ത് വയോജന പാർക്കിനായി ആറുലക്ഷംരൂപ നീക്കിവെച്ച് ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്.

ചെറുവണ്ണൂർ: മുയിപ്പോത്ത് വയോജന പാർക്കിനായി ആറുലക്ഷംരൂപ നീക്കിവെച്ച് ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്. വയോജനങ്ങൾക്ക് ഉല്ലാസയാത്രയ്ക്ക് 86,000- രൂപയും ഭിന്നശേഷിക്കാരുടെ ഉല്ലാസയാത്രയ്ക്ക് ഒരുലക്ഷം രൂപയുമാണ്. ഷീഫെസ്റ്റ് നടത്തിപ്പിന് രണ്ടുലക്ഷം രൂപയും ചെലവ ഴിക്കും. പഞ്ചായത്തിലെ പ്രധാന ടൗണു കളിലെല്ലാം മാലിന്യം ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ സിസിടിവി ക്യാമറയും വെക്കും . ശുചിത്വ, മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കാൻ 34.83 ലക്ഷംരൂപയും ലൈഫ് ഭവന പദ്ധതിക്ക് 8.78 ലക്ഷവും ജനറൽ വിഭാഗത്തിലുള്ളവരുടെ വീടുകളി ലുള്ള പരിപാലന ചിലവുകൾക്കായി 25 ലക്ഷവും നീക്കിവെച്ചു.

പഞ്ചായത്ത് ഓഫീസ് നവീകരണം, ആവള ജിഎംഎൽപി സ്കൂൾ പുതിയ കെട്ടിടം പൂർത്തീകരണം എന്നിവ ഉൾപ്പെടെ വിവിധ കെട്ടിട നിർമാണങ്ങൾക്ക് 43.50 ലക്ഷം നിലവിൽ നീക്കിവെച്ചിട്ടുണ്ട് . റോഡ് നിർമാണത്തിനായി 2.36 കോടിയും തൊഴിലുറപ്പ് പദ്ധതിക്കായി 13-കോടിയും കാർഷികമേഖല വികസനത്തിനായി 43.50 ലക്ഷവും ചെലവഴിക്കും.

വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണത്തിന് രണ്ടുലക്ഷം രൂപയും വനിതാ തൊഴിൽസംരംഭങ്ങൾക്ക് 18- ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കാറ്ററിങ് യൂണിറ്റ് ആരംഭിക്കാൻ അഞ്ചുലക്ഷം, ഭക്ഷണസാധന ഉത്പാദന യൂണിറ്റിന് ആറുലക്ഷം, ഐ.ടി. യൂണിറ്റ് തുടങ്ങാൻ നാലുലക്ഷം എന്നാണ് ബജറ്റ് നിർദ്ദേശം. നാപ്‌കിൻ ഇൻസിനേറ്റർ വാങ്ങാൻ 75,000, ജൻഡർ റിസോഴ്‌സ് സെൻ്ററിന് അരലക്ഷം, ആയുർവേദ ആശുപത്രി വനിതാവാർഡ് ഭൗതികസാഹചര്യം മെച്ചപ്പെടു ത്താൻ 4.73 ലക്ഷം, പഞ്ചായത്ത് ഓഫീസിൽ വനിതാ ഹെൽപ്പ് ഡെസ്‌ക് സജ്ജീകരണം മുന്നുലക്ഷം എന്നിങ്ങനെയും തീരുമാനിച്ചിട്ടുണ്ട്. 35.88 കോടിരൂപ വരവും 35.31 കോടിരൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് അവതരിപ്പിച്ചത്. പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ഈ പരിപാടിക്ക് അധ്യക്ഷനായി.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )