
മൂടാടി ഗോഖലെ യുപി സ്‌കൂൾ 100-ാം വാർഷികമാഘോഷിക്കുന്നു
- സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു
മൂടാടി :1925 ൽ സ്ഥാപിതമായ ഗോഖലെ യുപി സ്‌കൂൾ മൂടാടിയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു.
വാർഡ്‌മെമ്പർ അഡ്വ. ഷഹീർ ചെയർമാനും സ്കൂൾ ഹെഡ് മാസ്റ്റർ ടി.സുരേന്ദ്രകമാർ ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.പ്രോഗ്രാം കമ്മറ്റി ചെയർമാനായി രഘുമാസ്റ്റർ സാമ്പത്തിക കാര്യ കമ്മിറ്റി ചെയർമാനായി. അഡ്വ.ഷഹീർ, പബ്ളിസിറ്റി കമ്മറ്റി ചെയർമാനായി സലാം കൊളാറ എന്നിവരെയും തെരഞ്ഞെടുത്തു.
ഹെഡ് മാസ്റ്റർ ടി. സുരേന്ദ്ര കുമാർ,പി ടി എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, വാർഡ് മെമ്പർമാരായ അഡ്വ. ഷഹീർ, സുമിത,രഘു മാസ്റ്റർ,പി. കെ. ദാസൻ ,സത്യൻ കാട്ടിൽ,പി. ടി. ഉണ്ണി,സത്യൻ കൊളാറ വഹീദ. എം.സി, സലാം കൊളാറ ബിജുകുമാർ, റാഷിദ്. കെ, ടി.കെ. ബീന എന്നിവർ സംസാരിച്ചു.
