ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

  • ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെയാണ് കാണാതായത്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി.ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെയാണ് കാണാതായത്.ഈ മാസം 16 മുതലാണ് കാണാതായത്. അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല.

വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )