മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പിൻ്റെ റിപ്പോർട്ട്

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പിൻ്റെ റിപ്പോർട്ട്

  • അർജന്റീന ഫുട്ബോൾ അസോസിയേഷന് അഡ്വാൻസ് തുകയായി 126 കോടി രൂപ നൽകിയതിന് സർക്കാരിന്റെ കയ്യിൽ രേഖകളില്ല

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് അഡ്വാൻസ് തുകയായി 126 കോടി രൂപ നൽകിയതിന് സർക്കാരിന്റെ കയ്യിൽ രേഖകളില്ല. എഎഫ്എയും സർക്കാരും തമ്മിലോ പ്രൊമോട്ടർമാരുമായോയുള്ള കരാറുകൾ എംഒയുടെ ഫയൽ എന്നിവയൊന്നും ഫയലുകളിലില്ല. കുറച്ച് ഇമെയിൽ സന്ദേശങ്ങൾ മാത്രമാണ് കായിക വകുപ്പിന്റെ കൈവശമുള്ളത്.

ടെൻഡർ ഇല്ലാതെ സ്പോൺസറായി തിരഞ്ഞെടുത്ത ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന കമ്പനി കത്തയക്കുന്നതിന് 20 ദിവസം മുമ്പ് മാത്രം രൂപീകരിച്ച ഷെൽ കമ്പനിയാണെന്ന സംശയവും റിപ്പോർട്ടിലുണ്ട്.അർജന്റീന ഫുട്ബോൾ അസോസിയഷന് മെയിൽ അയച്ചത് നടപടിക്രമം പാലിക്കാതെയാണെന്നും എഎഫ്എയുടെ ഉറപ്പുലഭിക്കാതെ പരിപാടിയുമായി മുന്നോട്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും കായികവകുപ്പ് മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം കാര്യങ്ങൾ ശരവേഗത്തിൽ നീങ്ങിയെന്നും ചീഫ് സെക്രട്ടറിക്ക് മേൽനോട്ട കുറവുണ്ടായിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )