മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

  • കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സാന്നിധാനത്ത് വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്

പത്തനംതിട്ട : മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നടയടയ്കുന്നതോടെ പതിനെട്ട് ദിവസം നീണ്ടുനിന്ന ദർശനകാലത്തിനാണ് സമാപനമാവുക. മൂന്നര ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇന്നലെ വരെ ദർശനം നടത്തിയത്. 40963 ഭക്തരാണ് ഇന്നലെ ഒരുദിവസം ശബരിമലയിൽ എത്തിയത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സാന്നിധാനത്ത് വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.പത്താം തീയതി വരെ തിരക്ക് കുറവായിരുന്നു, എന്നാൽ ഇതിന് ശേഷം ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തർ കൂടുതലായി എത്തി. മാളികപ്പുറങ്ങളും കുഞ്ഞുമാളികപ്പുറങ്ങളും കന്നിഅയ്യപ്പൻമാരും ഈ സീസണിലും എത്തി. ഇനി ഇടവമാസ പൂജകൾക്കായി മേയ് പതിനാലിന് നട തുറക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )