
വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി
- സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്.
കൽപ്പറ്റ : വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്‌സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പരാതി. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അതേസമയം വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ പ്രതികരിച്ചു.

മേൽക്കൂര തുരന്ന് അപ്പോക്‌സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ പറയുന്നു. ചൂരൽമല സ്വദേശി നൗഫലിന്റെ വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണ് ചോർച്ച രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേൽക്കൂരയിൽ കൂടി വിള്ളൽ ഉണ്ടെന്ന വിവരം പുറത്തുവന്നു.
CATEGORIES News
