
യൂസഫ് കാപ്പാടിനെ ആദരിച്ചു
- വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കാനായി പ്രതിഭാ സംഗമവും അരങ്ങേറി
കൊയിലാണ്ടി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചുസെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. ഒപ്പം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കാനായി പ്രതിഭാ സംഗമവും അരങ്ങേറി.
കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ.സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത്തല നേതൃസമിതി കൺവീനർ കെ. വി. സന്തോഷ് എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി എന്നിവർ സംസാരിച്ചു. ബോധി പ്രസിഡന്റ് ഡോക്ടർ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിപിൻ ദാസ് സ്വാഗതം പറഞ്ഞു.
CATEGORIES News