റിയാദ്-ലണ്ടൻ വിമാന സർവീസ് ജൂലൈ ഒന്ന് മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങി റിയാദ് എയർ

റിയാദ്-ലണ്ടൻ വിമാന സർവീസ് ജൂലൈ ഒന്ന് മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങി റിയാദ് എയർ

  • ജൂലൈ ഒന്ന് മുതൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കാണ് റിയാദ് എയർ സർവീസ്.

റിയാദ്: റിയാദ്-ലണ്ടൻ വിമാന സർവീസ് ജൂലൈ ഒന്ന് മുതൽ നടക്കാനിരിക്കേ ടിക്കറ്റ് വിൽപ്പന തുടങ്ങി സൗദിയിലെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ. യാത്രക്കാർക്ക് ഇന്ന് മുതൽ ടിക്കറ്റെടുക്കാനാകും. എയർലൈനിന്റെ ആപ്പ്, വെബ്സൈറ്റ്, ട്രാവൽ ഏജന്റുമാർ എന്നിവയിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക.ജൂലൈ ഒന്ന് മുതൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കാണ് റിയാദ് എയർ സർവീസ്. പുതിയ ബോയിങ് 787-9 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തുക. 2030 ഓടെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് റിയാദ് എയർ അറിയിച്ചു.ലണ്ടനിലേക്കുള്ള പ്രതിദിന വിമാനങ്ങൾ റിയാദിൽ നിന്ന് പുലർച്ചെ 2.35 ന് പുറപ്പെടും. പ്രാദേശിക സമയം രാവിലെ 7.30 ന് ലണ്ടനിൽ എത്തും. അതേസമയം, റിയാദിലേക്കുള്ള മടക്ക വിമാനം ലണ്ടനിൽ നിന്ന് രാവിലെ 9.35 ന് പുറപ്പെട്ട് വൈകുന്നേരം 6.05 ന് റിയാദിൽ എത്തിച്ചേരും.

അതേസമയം, റിയാദ് എയർ 2025 ഒക്ടോബർ 26 മുതൽ ലണ്ടനിലേക്ക് ദിവസേന പരീക്ഷണ വിമാന സർവീസ് നടത്തുന്നുണ്ട്. ‘ജമീല’ എന്ന് പേരിട്ടിരിക്കുന്ന റിസർവ് വിമാനം ഉപയോഗിച്ചാണ് സർവീസ്. ‘റൂട്ട് ടു ടേക്ക്ഓഫ്’ പ്രവർത്തന പരിപാടിയുടെ ഭാഗമായാണിത്. ഈ സർവീസ് റിയാദ് എയറിന്റെ അംഗീകൃത യാത്രാ പങ്കാളികൾ വഴി 2026 ജൂൺ 30 വരെ ബുക്ക് ചെയ്യാനാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )