
റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം
റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
ചേമഞ്ചേരി: നെടുവയൽ കുനി ഹരിജൻ കോളനി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന് ആവശ്യപ്പെട്ട് പതിനാറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു. ഷാജി പാണലിൽ അധ്യക്ഷത വഹിച്ചു. കാപ്പാട് മണ്ഡലം പ്രസിഡണ്ട് മനോജ് കാപ്പാട് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ പാണലിൽ.ശശിധരൻ കുനിയിൽ ‘സഹദേവൻ എം.പി. ഷംസുദ്ധീൻ ഷാസ് ‘ സുധാകരൻ .പി.കെ. എന്നിവർ സംസാരിച്ചു ബാബു പാണലിൽ’ സുന്ദരൻ മനയ്ക്കൽ. മമ്മത് കോയ പോയിൽ എന്നിവർ നേതൃത്വം നൽകി
CATEGORIES News