
ലഹരി ബോധവൽക്കരണ ക്ലാസ് നടന്നു
- പരിപാടി ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ 15-ാം വാർഷികദിനത്തിൽ കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് പന്തലായിനി എസ്പിസി യൂണിറ്റിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടന്നു.

പരിപാടി ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ കുഞ്ഞായി ടി.എം (റിട്ട:എസ് ഐ, ഡിഐ )അധ്യക്ഷത വഹിച്ചു. രഖീഷ് പറക്കോട്ട് (എ എസ് ഐ ജുവനയിൽ വിങ്), ബാബുരാജ് പി കെ (സെക്രട്ടറി കെപിപിഎ ) എന്നിവർ ക്ലാസ്സ് എടുത്തു. രാകേഷ് കുമാർ (ഡി എച്ച് എം) ,കെ പി ഭാസ്കരൻ(കെപിപിഎ ജില്ലാ കമ്മിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെറോം ഫെർണാണ്ടസ് (സിപിഒ )സ്വാഗതവും റീന കെ. എം (എസിപിഒ) നന്ദിയും രേഖപ്പെടുത്തി.
CATEGORIES News