
ലൈംഗിക അതിക്രമം നടത്തിയ വയോധികൻ റിമാൻഡിൽ
- ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികനെ റിമാൻഡ് ചെയ്‌തു.റിമാൻഡ് ചെയ്തത് എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്‌ദുള്ള (60)യെയാണ്.പല തവണയായി പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഉപദ്രവിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയെ പിടികൂടിയത് ഡിവൈഎസ്പി യുടെ സ്ക്വാഡിന്റെ സഹായത്തോടെ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണ സംഘമാണ് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
CATEGORIES News